News
മുകേഷ് അംബാനിയുടെ വീടിന് മുന്നിലെ സ്ഫോടക വസ്തു നിറച്ച കാര്‍; ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷ് ഉള്‍ ഹിന്ദ്
മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്‍പില്‍ സ്ഫോടക വസ്തു നിറച്ച കാര്‍ പാര്‍ക്ക് ചെയ്ത സംഭവത്തില്‍ ജെയ്ഷ് ഉള്‍ ഹിന്ദ് ഉത്തരവാദിത്വം ഏറ്റെടുത്തു. ഇപ്പോള്‍ നടന്നത് ട്രെയിലറാണെന്നും സംഘടനയ്ക്ക് പണം നല്‍കിയില്ലെങ്കില്‍ മക്കളെ കൊലപ്പെടുത്തുമെന്നും സംഘടന ഭീഷണിപ്പെടുത്തി.
ബിജെപിക്കും ആര്‍എസ്എസിനും ആത്മാവ് വിറ്റ കോര്‍പ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കളെന്നും ഇസ്രയേല്‍ ഏംബസിക്ക് മുന്‍പില്‍ ബോംബ് വച്ചിട്ടും ആര്‍ക്കും തങ്ങളെ പിടികൂടാനായില്ലെന്നും സംഘടന അവകാശപ്പെട്ടു.
20 ജലാറ്റിന്‍ സ്റ്റിക്ക് നിറച്ച സ്‌കോര്‍പ്പിയോ കാറാണ് അംബാനിയുടെ വീടിനു മുമ്പില്‍ നിന്നു കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹസാഹചര്യത്തില്‍ വാഹനം ആദ്യം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News