29.4 C
Kottayam
Saturday, June 6, 2026

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

Must read

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു.

ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി, ഭരണമെന്നത് പൊതുസേവനത്തേക്കാൾ വ്യക്തിപരമായ അധീശത്വത്തിനുള്ള ഉപകരണമായി ചുരുക്കിയെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വിനോദ് ദിവാകറിന്റേതാണ് നിരീക്ഷണം.

- Advertisement -

സംസ്ഥാനത്തിന്റെ ഭരണസംവിധാനം ആഴത്തിലുള്ള രാഷ്ട്രീയ സ്വാധീനത്തിന് വിധേയമായിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങൾ, നിയമനങ്ങൾ, സ്ഥാനക്കയറ്റങ്ങൾ എന്നിവ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നടപടകളേക്കാൾ രാഷ്ട്രീയ പക്ഷപാതത്തിന്റെ ഉപകരണങ്ങളായെന്നും കോടതി ചൂണ്ടിക്കാട്ടി.

- Advertisement -

നേതാക്കളുടെ വിശ്വസ്തരായി കണക്കാക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് നിയമനങ്ങളിൽ മുൻഗണന ലഭിക്കുന്നു. ഇതിന്റെ ഫലമായി സ്വതന്ത്രമായി പ്രവർത്തിക്കുന്നവർ പ്രാധന്യമില്ലാത്ത നിയമനങ്ങളിലേക്ക് ഒതുക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ കൂറ് ഭരണഘടനയോടല്ല, ഭരണസംവിധാനത്തോടാണ്. രാഷ്ട്രീയ മേലധികാരികളെ തൃപ്തിപ്പെടുത്തുന്നതായി പോലീസ് നടപടികൾ മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യാജ ഏറ്റുമുട്ടലുകളും സെലക്ടീവായ അടിച്ചമർത്തലുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

- Advertisement -

‘ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഒരു വലിയ വിഭാഗം നിയമവാഴ്ചയെ ഭരണഘടനാപരമായ കടമയായി കാണുന്നില്ല, ഒരു ബുദ്ധിമുട്ടായാണ് കാണുന്നത്. ശരിയായ നടപടിക്രമങ്ങളില്ലാതെ അറസ്റ്റുകൾ നടത്തുന്നു. പലപ്പോഴും ദുരുദ്ദേശ്യത്തോടെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് പ്രതിരോധ, കരുതൽ നിയമങ്ങൾ യാതൊരു കാരണവുമില്ലാതെ ഉപയോഗിക്കുന്നു’, ജസ്റ്റിസ് വിനോദ് ദിവാകർ പറഞ്ഞു.

ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുത്ത കേസിൽ പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണങ്ങൾ നടത്തിയത്. സംസ്ഥാനത്ത് പോലീസ് അധികാരം ദുരുപയോഗം ചെയ്യുന്നതായാണ് കോടതിയുടെ കണ്ടെത്തൽ. സംസ്ഥാന അഭ്യന്തര സെക്രട്ടറിയെ വിമർശിക്കുകയും വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗ്യതയും പ്രവർത്തനക്ഷമതയും സ്വതന്ത്രമായി വിലയിരുത്താൻ കോടതി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

Popular this week