Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ ജ്വല്ലറികളിൽ ഒരു ഗ്രാം സ്വർണത്തിന് 14,000 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,12,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയോളം മാത്രമാണ് കുറഞ്ഞിരുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 265 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,650 രൂപയാണ്.

സ്വർണ വിലയിൽ താത്കാലികമായി ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് ആദ്യമായി സ്വർണവില പവന് ഒരു ലക്ഷം രൂപ കടന്നത്. കഴിഞ്ഞ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു.1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില.

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6- 1,12,000 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News