24.3 C
Kottayam
Saturday, June 6, 2026

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

Must read

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ ഒന്നാമതെത്തിയത്. 15 പോയിന്റുമായി മൂന്നാം സ്ഥാനത്തായിരുന്ന പ്രഗ്നാനന്ദ, ക്ലാസിക്കൽ ഗെയിമിലൂടെ നിർണായകമായ മൂന്നു പോയിന്റുകൾ കൂടി നേടിയെടുക്കുകയായിരുന്നു. ഇതോടെ 18 പോയിന്റുമായി ചരിത്ര വിജയത്തിലേക്ക് താരമെത്തി. 2013ൽ ആരംഭിച്ച ടൂർണമെന്റിൽ ഇന്ത്യൻ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനും നിലവിലെ ലോക ചാംപ്യൻ ഡി. ഗുകേഷിനും വരെയില്ലാത്ത നേട്ടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്.

നോർവെ ചെസിൽ ഇതു രണ്ടാം തവണ മാത്രമാണ് പ്രഗ്നാനന്ദ മത്സരിക്കുന്നത്. ക്ലാസിക്കൽ ചെസിൽ നിലവിലെ ലോക ഒന്നാം നമ്പർ താരവും നോർവെ ചെസ് ചാംപ്യനുമായ മാഗ്നസ് കാൾസനെ രണ്ടു തവണയാണ് പ്രഗ്നാനന്ദ തോൽപിച്ചത്. ഈ വർഷം നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പിന്നോട്ടുപോയ പ്രഗ്നാനന്ദയുടെ ശക്തമായ തിരിച്ചുവരവാണ് ഇത്. നോർവെയിൽ ഗുകേഷ് വീണുപോയപ്പോഴും പ്രഗ്നാനന്ദയുടെ സാന്നിധ്യമാണ് അവസാനം വരെ ഇന്ത്യയുടെ പ്രതീക്ഷയായത്. ഒടുവിൽ വിജയവും സ്വന്തമാക്കി യുവതാരം രാജ്യത്തിന്റെ അഭിമാനമുയർത്തി.

- Advertisement -

ഫൈനൽ റൗണ്ടിൽ 15.5 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ വെസ്‍ലി സോയെ ക്ലാസിക്കൽ ഗെയിമിൽ അലിരെസ ഫിറോജ സമനിലയിൽ കുരുക്കിയിരുന്നു. തുടർന്ന് കളി ടൈ ബ്രേക്കറിലേക്കു നീണ്ടു. ഇതാണ് പ്രഗ്നാനന്ദയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നത്. ഈ സമനില  കെയ്മറിനെതിരെ വിജയിച്ചാൽ പ്രഗ്നാനന്ദയ്ക്ക് കിരീടമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. യുഎസ് താരം വെ‍സ്‍ലി ടൈബ്രേക്കർ വിജയിച്ച് 1.5 പോയിന്റുകൾ നേടി ആകെ പോയിന്റ് 17ലേക്ക് എത്തിച്ചു. എന്നാൽ വിജയിച്ച പ്രഗ്നാനന്ദയ്ക്ക് 18 പോയിന്റുണ്ടായിരുന്നു. കിരീടമോഹങ്ങളുമായി ഫൈനൽ റൗണ്ടിലെത്തിയ അലിരെസയ്ക്ക് 15.5 പോയിന്റുനേടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week