ബംഗളൂരു: പി.എസ്.എല്‍.വി 51 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 10:24നാണ് 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി 51 വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണമാണ് ഇത്. ഇസ്രോയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്.
ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസര്‍ച്ച് വികസിപ്പിച്ച ആമസോണിയ വണ്‍ ഉപഗ്രഹവും ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ സതീഷ് ധവാന്‍ സാറ്റ് നാനോ സാറ്റലൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, ഭഗവദ് ഗീതയും പിഎസ്എല്‍വി 51ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 5,000 ഇന്ത്യക്കാരുടെ പേരുകളും ഉപഗ്രഹത്തില്‍ കൊണ്ടുപോകുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News