വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു ,കാഞ്ഞിരപ്പള്ളിയില്‍ 21 കാരന്‍ അറസ്റ്റില്‍

കോട്ടയം:പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍.കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് കണ്ണംകുടിയില്‍ വീട്ടില്‍ സുട്ടു എന്നറിയപ്പെടുന്ന ബാദുഷാ സജീര്‍ ( 21 ) ആണ് അറസ്റ്റിലായത്.

പ്രണയം നടിച്ച് നിരവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും ആയിരുന്നു.പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറുന്നു എന്നറിയിച്ചതിനെ തുടര്‍ന്നാണ്‌ നിരവധി ആളുകള്‍ക്ക് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയത്.

Read Also