തിരുവല്ല: വിവാഹമോചനം നേടിയ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തൂര്‍ പുതുപ്പറമ്പില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ (27) ആണ് അറസ്റ്റിലായത്. തിരുവല്ലയില്‍ വച്ച് പരിചയത്തിലായ ചാലക്കുടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് പരാതി നല്‍കിയത്.
ഇയാള്‍ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് യുവതി ഗര്‍ഭിണിയായി. കഴിഞ്ഞ ജൂലൈ 14 നും 22 നുമിടയിലാണ് പീഡനം നടന്നത്. ഇല്ലിക്കല്‍കല്ല് ടോജീസ് ഹോം സ്റ്റേയിലും പ്രതിയുടെ മുത്തൂരുള്ള വീട്ടില്‍ വച്ചുമായിരുന്നു പീഡനം.
ഹോംസ്റ്റേയിലെ യുവതിയുടെ മുറിയില്‍ അതിക്രമിച്ചു കടന്ന് മദ്യം നല്‍കി മയക്കിക്കിടത്തിയ ശേഷമാണ് ആദ്യം പീഡിപ്പിച്ചത് എന്നാണ് മൊഴി. വിവാഹവാഗ്ദാനം ചെയ്ത് പ്രതിയുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. പിന്നീട് ബൈക്കില്‍ കയറ്റികൊണ്ടുപോയി തിരുവല്ല റെസ്റ്റ് ഹൗസ് റോഡില്‍ വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു.
ഒക്ടോബര്‍ 17 ന് യുവതി നല്‍കിയ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി.