23.4 C
Kottayam
Wednesday, November 13, 2024
test1
test1

ദീപാവലിക്ക് 7000 സ്പെഷ്യൽ ട്രെയിനുകൾ, പ്രഖ്യാപനവുമായി റെയിൽവെ

Must read

ന്യൂഡല്‍ഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി  7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 

ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി സമയത്ത് 4,500 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് ഈ വർഷം സർവീസുകൾ വർധിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.

ഈ സമയത്ത് ധാരാളം യാത്രക്കാർ രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ നോർത്തേൺ റെയിൽവേയാണ് കൂടുതലായി സ്പെഷ്യൽ ട്രെയിനുകൾ ട്രാക്കിലിറക്കുക. 3,050 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു.

 കഴിഞ്ഞ വർഷം നോർത്തേൺ റെയിൽവേ 1,082 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചു. ഈ വർഷം181 ശതമാനം വർദ്ധനയുണ്ടാവുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. പ്രത്യേക ട്രെയിനുകൾക്ക് പുറമേ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തുമെന്നും റെയിൽവെ അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

E P Jayarajan autobiography 🎙️’പാർട്ടി തന്നെ മനസിലാക്കിയില്ല, ജാവ്ദേക്കർ കൂട്ടിക്കാഴ്ച്ച വിവാദം ഗൂഢാലോചന’, തെരഞ്ഞെടുപ്പ് ദിനത്തിൽ പാർട്ടിയെ വെട്ടിലാക്കി ഇ.പി. ജയരാജന്റെ ആത്മകഥാ ഭാഗങ്ങൾ പുറത്ത്

തിരുവനന്തപുരം : ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിൽ മുതിർന്ന നേതാവും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ...

മണിപ്പുരിൽ രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു ; മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാനില്ല

ഇംഫാൽ: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനെ പിന്നാലെ, മണിപ്പുരിൽ രണ്ടുപേരെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച കലാപകാരികൾ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളിൽനിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച...

Wayanad tourism: 🏞️ , വയനാട് സുരക്ഷിതം, സഞ്ചാരികൾ എത്തണം; കടല കൊറിച്ച്, സിപ് ലൈനിൽ കയറി രാഹുൽ ഗാന്ധി

കൽപ്പറ്റ: സഹോദരിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ വയനാട്ടില്‍ സിപ് ലൈനില്‍ കയറിയ വീഡിയോ പങ്കുവെച്ച്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കാരാപുഴയിലെ അഡ്വഞ്ചര്‍ പാര്‍ക്കിലെ സിപ്...

BSNL national WiFi roaming ☎️ വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം, ബിഎസ്എന്‍എല്‍ നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് രജിസ്ട്രേഷന്‍ തുടങ്ങി

മുംബൈ: വീട്ടിലെ വൈ-ഫൈ കണക്ഷന്‍ രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന 'നാഷണല്‍ വൈ-ഫൈ റോമിംഗ്' സര്‍വീസ് പൊതുമേഖല ടെലികോം, ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വീട്ടിലെ ബിഎസ്എന്‍എല്‍...

New desire 🚘ടാക്സിയായി വിൽക്കില്ല; പുതിയ ഡിസയർ വേറെ ലെവൽ! നിരത്ത് കീഴക്കാൻ മാരുതിയുടെ മാസ്റ്റർ പ്ലാൻ!

മുംബൈ: രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ അടുത്ത തലമുറ ഡിസയർ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ ഡിസയറിൻ്റെ വിൽപ്പന വർധിപ്പിക്കാൻ കമ്പനി ഒരു മാസ്റ്റർ പ്ലാൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.