News
അനുരാഗ് കശ്യപിന്റേയും തപ്സി പന്നുവിന്റേയും വസതികളില്‍ റെയ്ഡ്
മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, താപ്‌സി പന്നു, സംവിധായകന്‍ വികാസ് ബാല്‍ എന്നിവരുടെ വസതികളില്‍ റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്.
മുംബൈയിലേയും പൂനയിലേയും ഇവരുടെ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മുംബൈയില്‍ ഇരുപതോളം ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം.
കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളില്‍ തുറന്നു പറച്ചിലിന്റെ പേരില്‍ നോട്ടപുള്ളികളാണ് അനുരാഗ് കശ്യപും തപ്സി പന്നുവും. ഇതിനിടെയാണ് ഇരുവരേയും ലക്ഷ്യംവച്ചുള്ള റെയ്ഡുകള്‍. പെട്ടെന്നുള്ള റെയ്ഡിന് പിന്നിലെ കാരണം വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News