29.4 C
Kottayam
Friday, June 5, 2026

സിനിമയില്‍ തിളങ്ങി നിന്നപ്പോള്‍ പ്രണയിച്ച് വിവാഹം കഴിച്ചു, ശേഷം സിനിമ വിട്ട കാര്‍ത്തികയുടെ ജീവിതം ഇപ്പോള്‍ ഇവിടെയാണ്‌

Must read

കൊച്ചി:കാര്‍ത്തിക തോമസ്, എന്ന നടിയെ അറിയാത്ത മലയാള സിനിമ പ്രേമികള്‍ കുറവാണ്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ മീശ മാധവന്‍, പുലിവാല്‍ കല്യാണം, വെള്ളി നക്ഷത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ കാര്‍ത്തിക വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാപയ്യനെന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. ലിഡിയ ജേക്കബ് എന്ന സാദാ നാട്ടിന്‍ പുറത്തുകാരി ആയ താരത്തെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത് സംവിധായകന്‍ വിനയന്‍ ആണ്. പിന്നീട് മീശമാധവനില്‍ മാധവന്റെ പെങ്ങള്‍ ആയും, വെള്ളിനക്ഷത്രത്തില്‍ പൃഥ്വി രാജിന്റെ നായിക ആയും വേഷം ഇട്ട കാര്‍ത്തിക ഇപ്പോള്‍ യൂ എസ്സില്‍ ആണുളളത്.

അഭിനയത്തില്‍ സജീവം അല്ലെങ്കിലും,
സോഷ്യല്‍ മീഡിയയില്‍ കാര്‍ത്തിക സജീവമാണ്. പുത്തന്‍ ചിത്രങ്ങളു വിശേഷങ്ങളും എല്ലാം പങ്കുവെച്ചു കൊണ്ട് താരം എത്താറുണ്ട്. മലയാളത്തിന് പുറമെ തമിഴിലും
സജീവം ആയ കാര്‍ത്തിക മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായും
സഹനടിയായുമൊക്കെ തിളങ്ങിയിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്
സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാര്‍ത്തിക ഇപ്പോള്‍ രണ്ടുമക്കളുടെ അമ്മ
കൂടിയാണ്.

ചെറിയ റോളികളില്‍ തുടങ്ങിയ താരം നായികയായിട്ടാണ് തമിഴികത്ത് എത്തുന്നത്. നാം നാടു, ദിണ്ടിഗള്‍ സാര്‍ഥി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷര്‍ ഓര്‍ത്തിരിക്കുന്നു. 2001 ല്‍ കാശി എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക അഭിനയ രംഗത്തേക്കെത്തിയത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാര്‍ത്തിക 2009 മെയില്‍ ആണ് വിവാഹിത ആകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവില്‍ ആണ് മെറിന്‍ മാത്യൂവും ആയി കാര്‍ത്തികയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷവും അഭിനയരംഗത്തേക്ക് എത്തിയ കാര്‍ത്തിക ഇപ്പോള്‍ വിദേശ മലയാളികൂടിയാണ്.

ഭര്‍ത്താവിനും
രണ്ട് ആണ്‍ മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ സന്തുഷ്ട കുടുംബ ജീവിതം
നയിക്കുന്ന കാര്‍ത്തിക പങ്ക് വച്ച ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍
മീഡിയയില്‍ വൈറല്‍ ആണ്. മാം എന്ന് തിരികെ വരും എന്ന ചോദ്യവും ആരാധകര്‍
കാര്‍ത്തികയോടായി ചോദിക്കുന്നുണ്ട്. അമേരിക്കയിലെ മിഷിഗണിലെ ബ്ലു മോണ്ട്
ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് കാര്‍ത്തികയുടെ ഭര്‍ത്താവ് മെറിന്‍
മാത്യു. ഇടക്കാലത്തു പുതിയ ലുക്കില്‍ എത്തിയ കാര്‍ത്തികയുടെ ചിത്രങ്ങള്‍
വൈറല്‍ ആയിരുന്നു. കിട്ടൂസ് എന്ന ക്യാപ്ഷനിലൂടെയാണ് കാര്‍ത്തിക മക്കളുടെ
പുതിയ ചിത്രം പങ്ക് വച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week