KeralaNews

കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി

കൊച്ചി: സ്വകാര്യബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി (High Court). കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം, ഓവര്‍ടേക്കിങ് പാടില്ല എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണമാണെന്ന് കോടതി അറിയിച്ചു. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പെരുമ്പാവൂര്‍ നഗരത്തിലെ ഓട്ടോറിക്ഷ ഉടമകള്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട  ഹര്‍ജി തീര്‍പ്പാക്കിയാണ് കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കിയത്. കാതടപ്പിക്കുന്ന ഹോൺ മുഴക്കി വരി നോക്കാതെ തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ ബസുകള്‍ റോഡില്‍ കാണരുതെന്നാണ് കോടതി പറയുന്നത്. നഗര പരിധിയില്‍ ഹോൺ മുഴക്കാൻ പാടില്ലെന്നും മറ്റ് വാഹനങ്ങളെ മറികടക്കാതെ ഇടതു വശം ചേര്‍ന്ന് സ്വകാര്യബസുകള്‍ പോകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. റോഡില്‍ കറങ്ങി നടന്ന് ഇഷ്ടമുള്ള സ്ഥലത്ത് നിന്നും യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കണം. സ്റ്റാന്‍റില്‍ നിന്ന് മാത്രം ഓട്ടം തുടങ്ങണമെന്ന നിര്‍ദ്ദേശം നല്‍കണം. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം വക്തമാക്കി സിറ്റി പൊലീസ് കമ്മീഷണറും മോട്ടോര്‍ വാഹന വകുപ്പും ഉത്തരവിറക്കണമെന്നും ജസ്റ്റിസ് അമിത് റാവല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് ജനസംഖ്യാനുപാതമില്ലാതെ പെര്‍മിറ്റ് അനുവദിക്കരുതെന്നും ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പു വരുത്തണമെന്നും  കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker