31.7 C
Kottayam
Thursday, April 25, 2024

വൈദികന്റെയും വീട്ടമ്മയുടെയും കിടപ്പറ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വമ്പന്‍ ട്വിസ്റ്റ്,അന്വേഷണമാവശ്യപ്പെട്ട് പോലീസില്‍ പരാതി

Must read

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി ഫൊറോന പള്ളിയയിലെ വൈദികന്റെയും ഇടവകാംഗമായ വീട്ടമ്മയുടെയും കിടപ്പറ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കട്ടപ്പന പോലീസില്‍ പരാതി.വെള്ളയാംകുടി ജംഗ്ഷനിലെ ഏക മൊബൈല്‍ കടയുടെ ഉടമയാണ് പോലീസിനെ സമീപിച്ചിരിയ്ക്കുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ തനിയ്ക്ക് പങ്കില്ല. വൈദികന്‍ മൊബൈല്‍ നന്നാക്കാനായി തന്നെ ഏല്‍പ്പിച്ചിട്ടുമില്ല. എന്നാല്‍ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് താന്‍ ആണെന്ന് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായ പ്രചാരണം നടക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇടവകാംഗവും പള്ളിവക സ്ഥാപനത്തിലെ ജീവനക്കാരിയുമായ വീട്ടമ്മയുമായുള്ള വൈദികന്റെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തില്‍ നടപടിയുമായി നേരത്തെ ഇടുക്കി രൂപത രംഗത്തെത്തിയിരുന്നു.വെള്ളയാംകുടി പള്ളി വികാരി ഫാ. ജെയിംസ് മംഗലശ്ശേരിയെ വികാരി സ്ഥാനത്ത് നിന്ന് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സഭാ വക്താവ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

പള്ളിക്കമ്മിറ്റി അംഗമായ വീട്ടമ്മയുമൊത്തുള്ള വികാരിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇപ്പോഴാണ് നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങിയതെങ്കിലും മാര്‍ച്ച് 24ന് തന്നെ ജെയിംസ് മംഗലശ്ശേരിക്കെതിരെ നടപടിയെടുത്തിരുന്നുവെന്നാണ് രൂപതയുടെ ഭാഷ്യം. വികാരി സ്ഥാനത്ത് നിന്ന് മാറ്റിയതിനൊപ്പം കുദാശ നല്‍കുന്നതില്‍ നിന്ന് കൂടി വൈദികനെ വിലക്കിയെന്നാണ് സൂചന.

രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ ലോക്ക്ഡൗണ്‍ സമയത്ത് രഹസ്യമായി പള്ളിയിലെത്തുന്നതായി ഇടവകാംഗങ്ങളില്‍ ചിലര്‍ സംശയം ഉന്നയിച്ചിരുന്നു.സഭാ സ്ഥാപനത്തിലെ ജീവനക്കാരികൂടിയായ ഇവര്‍ ജോലിത്തിരക്ക് കൂടുതലാണെന്ന് വ്യക്തമാക്കി ലോക്ക്ഡൗണ്‍ കാലത്തും പള്ളിയില്‍ എത്തിയിരുന്നു. പ്രാര്‍ത്ഥനയ്ക്കായി ഏറെ സമയം ചിലവഴിയ്ക്കുന്നതായും ഇവര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു.രഹസ്യ സംഗമം മൊബൈലില്‍ പകര്‍ത്തിയ വൈദികന്‍ ഇതിനിടെ തന്റെ കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാനായി അടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ നല്‍കി.ഇവിടുത്തെ ജീവനക്കാര്‍ റിക്കവറി സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോയും വീണ്ടെടുക്കുകയായിരുന്നുവെന്നാണ് സൂചന.

ഫോണിലുണ്ടായിരുന്ന വികാരിയും വീട്ടമ്മയും തമ്മിലുള്ള അശ്ലീലദൃശ്യങ്ങള്‍ ഇവിടെ നിന്നാണ് പുറത്തായത്. ഇതോടെ ഇടവകാംഗങ്ങള്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ വൈദികനോ വീട്ടമ്മയോ പരാതി നല്‍കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് കട്ടപ്പന പൊലീസ് പറയുന്നത്. എന്നാല്‍, സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായ വൈദികന്റെ പ്രവൃത്തികള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണ് രൂപത നടപടിയെടുത്തതും വിശദമായ അന്വേഷണം പ്രഖ്യാപിച്ചതെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week