KeralaNews

പ്രസവത്തിന് ദുബായിൽ നിന്ന് ഉടൻ കേരളത്തിലെത്തിയ്ക്കണം, ഇന്ത്യൻ സർക്കാർ ഒന്നും ചെയ്തില്ല; പരാതിയുമായി യുവതി കോടതിയിൽ

പ്രസവത്തിന് നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി യുവതി, രാജ്യത്ത് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭിണിയായ മലയാളി യുവതി സുപ്രിംകോടതിയിൽ,, പ്രസവത്തിനായി ദുബായിൽ നിന്ന് നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം,, ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ആതിര ഗീത ശ്രീധരനാണ് കോടതിയെ സമീപിച്ചത്,, ഗർഭിണിയായ തന്നെ ശ്രദ്ധിക്കാനായി ആരും ദുബായില്‍ ഇല്ലെന്നും അവർ ഹർജിയിൽ വ്യക്തമാക്കി.

ഈ വരുന്ന ജൂലായിലാണ് ആതിരയുടെ പ്രസവമുണ്ടാകുക,, അതിനാൽ അവർക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തണമെന്നും ഹർജിയിൽ പറയുന്നു, ഗർഭിണിയായതിനാൽ മെയ് ആദ്യ രണ്ട് വാരങ്ങളിൽ കൂടി മാത്രമേ വിമാനത്തിൽ സഞ്ചരിക്കാൻ അനുമതി ലഭിക്കുകയുള്ളൂ,, ഇപ്പോൾ വരെ തന്നെപ്പോലുള്ളവരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാൽ തന്നെ താനും തന്റെ ഗർഭാവസ്ഥയിലുള്ള കുഞ്ഞും അപകടത്തിലാണെന്നും ഹർജിയിൽ പറുയുന്നു.
നിലവിൽ ഭർത്താവ് മാത്രമാണ് കൂടെയുള്ളത്,, ആതിരയുടെ ഭർത്താവിന് നിർമാണ മേഖലയിലാണ് ജോലി, നിർമാണ മേഖലയ്ക്ക് ലോക്ക് ഡൗൺ ഇല്ലാത്തതിനാൽ ഭർത്താവിന് അവധിക്ക് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ്,, തന്നെ പോലെ ഒട്ടേറെ പേർ ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്നുവെന്നും ഹർജിയിൽ യുവതി ചൂണ്ടിക്കാട്ടി,, അവർക്കെല്ലാം തന്നെ സ്വദേശത്ത് എത്താൻ താത്പര്യമുണ്ട്. എന്നാൽ ഇന്ത്യയിൽ രാജ്യാന്തര ആഭ്യന്തര വിമാന സർവീസുകളെല്ലാം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker