KeralaNews

ഇടതുസര്‍ക്കാര്‍ അത്യാത്ഭുതങ്ങളൊന്നും ചെയ്തിട്ടില്ല,കൊവിഡിനെതിരായ വിജയം കേരളത്തിലെ ആരോഗ്യമേഖലയയ്ക്ക് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവന്തപുരം : കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രത്യേകത കൊണ്ടാണ് കോവിഡ് -19 നെ വിജയകരമായി പ്രതിരോധിക്കാന്‍ കഴിഞ്ഞതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍വന്ന് കോവിഡിനെതിരെ അത്യദ്ഭുതകാര്യങ്ങള്‍ ചെയ്തതായി അവകാശപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ആരോഗ്യമേഖലയ്ക്ക് പ്രത്യേകതയുണ്ട്. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നാം സ്വീകരിച്ച നടപടികള്‍ തന്നെയാണ് ആ പ്രത്യേകതകള്‍ക്കുള്ള പ്രധാന കാരണം. പ്രാദേശികമായിട്ടുള്ള ഹെല്‍ത്ത് സെന്ററുകള്‍ ആദ്യത്തെ സര്‍ക്കാര്‍ മുതല്‍ നാം നടപ്പാക്കിയിട്ടുണ്ട്. പിന്നെ അത് ഓരോ ഘട്ടത്തിലും ശാക്തീകരിച്ചു. അതിന്റെ എല്ലാ ഭാഗമായാണ് ആരോഗ്യമേഖലയില്‍ ഇന്ന് ഈ നിലയുണ്ടായിട്ടുള്ളത്.

അതല്ലാതെ ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തൊ ഒരു അത്യദ്ഭുത കാര്യങ്ങള്‍ സംസ്ഥാനത്താകെ നിര്‍വഹിച്ചുകളഞ്ഞു എന്ന് തങ്ങളാരും അവകാശപ്പെട്ടിട്ടില്ല. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ആര്‍ദ്രം മിഷനിലൂടെ നടപ്പാക്കിയ കാര്യങ്ങള്‍ അത് ലോകത്തിനു തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker