പാലക്കാട്: ആലത്തൂര്‍ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രം കുമ്മാട്ടി ഉത്സവത്തിനിടെ ആരെയും ഞെട്ടിക്കുന്ന സംഘട്ടനം. ക്ഷേത്ര മൈതാനത്താണ് കൂട്ടത്തല്ല് നടന്നത്. ഏപ്രില്‍ 9ന് നടന്ന ഉത്സവത്തിനിടെയാണ് കൂട്ടത്തല്ല് നടന്നത്. എന്നാല്‍ ആ അടിപിടിയുടെ വീഡിയോ പുറത്ത് വന്നത് ഇപ്പോഴാണ്.
സംഘട്ടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയും വൈറലായി കഴിഞ്ഞു. ഇതോടെയാണ് കൂട്ടത്തല്ല് നടന്ന കാര്യം പുറംലോകവും അറിഞ്ഞത്. വാദ്യമേളങ്ങള്‍ക്കിടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ചെളിവെള്ളത്തില്‍ കിടന്ന് അടിപിടി കൂടുന്നതും ഇതിനിടെ ആനപ്പിണ്ടം എടുത്ത് എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.
കുമ്മാട്ടിയോട് അനുബന്ധിച്ച് സംഘട്ടനം ഉണ്ടാകാറുണ്ടെന്നും നിത്യസംഭവമാണെന്നുമാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ, ആര്‍ക്കും കാര്യമായ പരുക്കുകളോ പരാതിയോ ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News