വിഷുവിന് മുന്നോടിയായി മുപ്പതിനായിരം പേര്‍ക്ക് വിഷുകൈനീട്ടം നല്‍കി സുരേഷ് ഗോപി; തൃശൂര്‍ ജില്ലയില്‍ നാലുദിവസം കൊണ്ട് പൂര്‍ത്തിയാക്കി

തൃശൂര്‍: വിഷുവിന് മുന്നോടിയായി ജനങ്ങള്‍ക്ക് വിഷുകൈനീട്ടം നല്‍കി സുരേഷ് ഗോപി. താരത്തിന്റെ വിഷുക്കൈനീട്ട സമര്‍പ്പണ പരിപാടി തൃശ്ശൂര്‍ ജില്ലയില്‍ പൂര്‍ത്തിയായി. ബിജെപിയുടെ 26 മണ്ഡലം കമ്മിറ്റികളിലെ ബൂത്ത് പ്രസിഡന്റുമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കി. മുപ്പതിനായിരത്തോളം പേര്‍ അദ്ദേഹത്തില്‍ നിന്നും കൈനീട്ടം സ്വീകരിച്ചു.

ജില്ലയിലെ 2200 ബൂത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പ്രവര്‍ത്തകരും അദ്ദേഹത്തില്‍ നിന്നും വിഷുകൈനീട്ടം ഏറ്റുവാങ്ങി. മുപ്പതിനായിരത്തില്‍ ഏറെ പേരാണ് ജില്ലയില്‍ സുരേഷ് ഗോപിയുടെ വിഷുകൈനീട്ടം സ്വീകരിച്ചത്.

ഏപ്രില്‍ 8 നാണ് അദ്ദേഹം കൈനീട്ടം നല്‍കുന്നത് ആരംഭിച്ചത്. കൃഷ്ണ വിഗ്രഹത്തിന് കൈനീട്ടം നല്‍കിയായിരുന്നു തുടക്കമിട്ടത്. നാല് ദിവസമായി ബിജെപിയുടെ വിവിധ മണ്ഡലം കമ്മിറ്റികള്‍ കേന്ദ്രീകരിച്ചായിരുന്നു വിഷുകൈനീട്ടം പരിപാടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജാതിമതഭേദമന്യേ സുരേഷ് ഗോപി വിഷുകൈനീട്ടം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News