Oscars 2022: വില്‍ സ്മിത്ത് മികച്ച നടന്‍; പുരസ്‌കാരം കിംഗ് റിച്ചാര്‍ഡിലെ അഭിനയത്തിന്
ലോസ് ആഞ്ചലസ്: മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിന്. കിംഗ് റിച്ചാര്‍ഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് വില്‍ സ്മിത്ത് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അഞ്ച് പേരാണ് മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടായിരുന്നത്. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നത്.
സിയൻ ഹെദർ സംവിധാനം ചെയ്ത കോഡയ്ക്കാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. 2014 ൽ പുറത്തിറക്കിയ ഫ്രഞ്ച് ചിത്രമായ ലാ ഫിമിൽ ബെലറിന്റെ ഇംഗ്ലീഷ് റീമെയ്ക്കാണ് കോഡ. ചൈൽഡ് ഓഫഅ അഡൾട്ട്‌സ് എന്നതാണ് കോഡയുടെ മുഴുവൻ പേര്. ബദിരരായ കുടുംബത്തിൽ കേൾവി ശക്തിയുള്ള ഏക അംഗമായ പെൺകുട്ടിയുടേയുടേയും അവളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടേയും കഥ പറയുന്ന കോഡ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തിറങ്ങിയത്. ഇതാദ്യമായാണ് ഒടിടിയിൽ ഇറങ്ങിയ ഒരു ചിത്രത്തിന് ഓസ്‌കർ ലഭിക്കുന്നത്. എമിലിയ ജോൺസ്, ട്രോയ് കോട്‌സുർ, ഡാനിയൽ ഡ്യൂറന്റ്, മാർലി മറ്റ്‌ലിൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
മികച്ച സംവിധായകയ്ക്കുള്ള ഓസ്‌കർ പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയാണ് ജെയിൻ. ഓസ്‌കർ ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി രണ്ട് വർഷവും പുരസ്‌കാരം സ്ത്രീകൾ സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ക്ലോയി സാവോ ആയിരുന്നു പുരസ്‌കാരത്തിന് അർഹയായത്. കെന്നെത്ത് ബ്രനാഗ്, പോൾ തോമസ് ആൻഡേഴ്‌സൺ, സ്റ്റീവൻ സ്പിൽബർഗ് എന്നീ വിഖ്യാത സംവിധായകരെ തള്ളിയാണ് ജെയിൻ ചരിത്ര വിജയം നേടിയത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. അമേരിക്കന്‍ സയന്‍സ് ഫിക്ഷനായ ഡൂണ്‍ എന്ന ചിത്രത്തിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച എഡിറ്റിംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍, ശബ്ദലേഖനം, ഛായാഗ്രഹണം തുടങ്ങിയ മേഖലയിലാണ് ഡൂണിന് പുരസ്‌കാരം.
മികച്ച സഹനടനായി ട്രോയ് കോട്‌സൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. ‘കോടയിലെ’ പ്രകടനത്തിനാണ് താരം അവാര്‍ഡ് നേടിയത്. ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ നടനാണ് ട്രോയ്. അവാര്‍ഡ് സ്വീകരിക്കാന്‍ ട്രോയ് വേദിയിലെത്തിയപ്പോള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് കാണികള്‍ താരത്തെ അഭിനന്ദിച്ചത്.
35 വര്‍ഷം മുമ്പ് 1986ല്‍ ചില്‍ഡ്രന്‍ ഓഫ് എ ലെസര്‍ ഗോഡിലെ പ്രകടനത്തിന് ബധിരയായ നടി മാര്‍ലീ മാറ്റ്ലിന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തന്റെ വിജയം ബധിരരും വികലാംഗരുമായ ആളുകള്‍ക്കും കോടയിലെ സഹപ്രവര്‍ത്തകര്‍ക്കുമായി ട്രോയ് സമര്‍പ്പിച്ചു. ‘ഇവിടെ ആയിരിക്കാന്‍ സാധിച്ചത് ഒരു വിസ്മയമാണ്, ഇത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്റെ പ്രകടനത്തെ അംഗീകരിച്ചതിന് അക്കാദമിക്ക് നന്ദി’, അവാര്‍ഡ് വാങ്ങിയശേഷം ട്രോയ് ആംഗ്യഭാഷയില്‍ പറഞ്ഞു.
ഡിസ്‌നി ചിത്രം ‘എന്‍കാന്‍ടോ’ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി. അരിയാന ഡെബോസ് ആണ് മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയത്. സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ് ഒരുക്കിയ വെസ്റ്റ് സൈഡ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഓസ്‌കര്‍ നേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറാണ് അരിയാന. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണ്‍ ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. എഡിറ്റിങ് , പ്രൊഡക്ഷന്‍ ഡിസൈന്‍, ശബ്ദലേഖനം, ഒര്‍ജിനല്‍ സ്‌കോര്‍, ഛായാഗ്രഹണം, മികച്ച വിഷ്വല്‍ ഇഫക്ട്സ് എന്നീ പുരസ്‌കാരങ്ങളാണ് ഡ്യൂണ്‍ നേടിയത്.