FeaturedKeralaNews

ഇന്നലെ വിദേശത്ത് നിന്ന് കേരളത്തിലെത്തിയആറ് പേര്‍ക്ക് കൊവിഡ് രോഗലക്ഷണം,ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: വിദേശത്ത് നിന്ന് കേരളത്തിലെത്തിയആറ് പേര്‍ക്ക് കൊവിഡ് രോഗലക്ഷണം. ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയവര്‍ക്കാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്. ബഹ്‌റൈനില്‍ നിന്നെത്തിയ നാല് പേര്‍ക്കും ദുബായില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്.

ബഹ്‌റൈനില്‍ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കും ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ രണ്ട് പേര്‍ക്കും രോഗലക്ഷണം കണ്ടെത്തി. ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

https://youtu.be/kG0HHmaRKeA

ബഹ്‌റൈനില്‍ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്. പുലര്‍ച്ചെ 12.40 നാണ് ഐ എക്സ് – 474 എയര്‍ ഇന്ത്യ എക്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവരില്‍ രോഗലക്ഷണം കണ്ടെത്തിയവരെ മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ള പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും.

എട്ട് പേരെയാണ് ആകെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ലക്ഷണമുള്ള നാല് പേരെയും ഇവര്‍ക്ക് പുറമെ ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയെയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയെയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker