അമ്മയെ തെറ്റിദ്ധരിപ്പിച്ചത് കൊവിഡ് കാലത്തെ പച്ചക്കറി കൃഷിയെന്ന്,വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് ചേര്‍ത്തലയില്‍ പിടിയില്‍

ചേര്‍ത്തല കൊവിഡ് കാലത്ത് സര്‍ക്കാര്‍ ആഹ്വാനം ഉള്‍ക്കൊണ്ട് പച്ചക്കറി കൃഷി നടത്തുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍ . ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍ എം.യദുകൃഷ്ണന്‍ (21) ആണ് അറസ്റ്റിലായത് . ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

കുറച്ചുനാള്‍ മുന്‍പ് യുവാവ് ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നു , പച്ചക്കറിത്തൈ ആണെന്നാണ് സംശയമുയര്‍ത്തിയ അമ്മയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു .

പിടിയിലായ യുവാവ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അപ്രന്റീസാണ് , ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. സാജു വര്‍ഗീസിന്റെ നിര്‍ദേശത്തിലായിരുന്നു പരിശോധന നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News