KeralaNews

കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി കിട്ടും, ഉറപ്പ് ലഭിച്ചെന്ന് കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കാസർകോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ അറിയിച്ചു.

വൈകാതെ നടപടികൾ പൂർത്തിയാക്കി ഒരു വന്ദേ ഭാരത് കൂടി കേരളത്തില്‍ ഓടി തുടങ്ങുമെന്നാണ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാർ ഉദ്ദേശിച്ച രീതിയിൽ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല. മെട്രോമാൻ ഇ ശ്രീധരന്‍റെ അഭിപ്രായം സര്‍ക്കാർ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തിൽ കേരള സർകാർ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാസർകോഡ്, ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനത്തിനായി റെയിൽവേക്ക് 2.6 കോടി രൂപ ചെലവായെന്ന് കഴിഞ്ഞ ദിവസം കണ്ണക്ക് പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ട് വന്ദേഭാരത് ട്രെയിനുകളും ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പരിപാടികൾ നടത്താനായി 2,62,60,367 രൂപ ചെലവഴിച്ചു.

ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് ഏപ്രിൽ എട്ടിനും തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് ഏപ്രിൽ 25 നുമാണ് മോദി ഫ്ലാ​ഗ് ഓഫ് ചെയ്തത്. വിവരാവകാശ പ്രവർത്തകൻ അജയ് ബോസ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് ദക്ഷിണ റെയിൽവേ മറുപടി നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker