KeralaNews

‘തിരുപ്പതി, വേളാങ്കണ്ണി, രാമേശ്വരം’; കേരളത്തിന് പുതിയ മൂന്ന് ട്രെയ്‌നുകള്‍ കൂടി

ബെം​ഗളൂരു: കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകൾ അനുവദിച്ചു. തിരുപ്പതി-കൊല്ലം, എറണാകുളം- വേളാങ്കണ്ണി, മം​​ഗളൂരു – രാമേശ്വരം ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക. ബെം​ഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ റെയിൽവെ ടൈംടേബിൾ യോ​ഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. റെയിൽവേ ബോർഡ് അന്തിമ വിജ്ഞാപനം പുറത്തിറത്തിറക്കുന്നതോടെ ഈ മൂന്ന് ട്രെയിനുകൾക്കും സർവീസ് ആരംഭിക്കാനാകും.

എറണാകുളം – വേളാങ്കണ്ണി അവധിക്കാല സ്പെഷ്യൽ സർവീസായി ഇപ്പോഴുണ്ട്. റെയിൽവേ ബോർഡ് അം​ഗീകാരം നൽകിയാൽ സ്പെഷ്യലിന് പകരം ആഴ്ചയിൽ രണ്ട് ദിവസം നിരക്ക് കുറവുള്ള സാധാരണ സർവീസാക്കി മാറ്റാൻ കഴിയും. തിരുപ്പതി-കൊല്ലം ട്രെയിനും ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും.

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും ​ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് മധുരയിലേക്കും ബെം​ഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടാനുള്ള ശുപാർശകളും അം​ഗീകരിച്ചിട്ടുണ്ട്. പൂണെ എക്സ്പ്രസ് കോട്ടയം വരെ നീട്ടുന്നത് അം​ഗീകരിച്ചെങ്കിലും അടുത്ത വർഷമേ ഉണ്ടാകൂ.

വന്ദേ ഭാരത് കോച്ചുകളുടെ നിർമാണത്തിന് മുൻ​ഗണന നൽകുന്നതിനാൽ സാധാരണ കോച്ചുകളുടെ നിർമാണത്തിൽ കുറവായിട്ടുണ്ട്. പുതിയ ട്രെയിനുകൾ അനുവദിക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം കോച്ച് ലഭ്യതയായിരിക്കും. വരുന്ന ടൈംടേബിളിൽ നേത്രാവതി എക്സ്പ്രസി​ന്റെ സമയം മാറും. ഭുവനേശ്വർ-ചെന്നൈ ട്രെയിൻ എറണാകുളത്തേക്ക് നീട്ടാനുള്ള ശുപാർശ റെയിൽവെ അം​ഗീകരിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker