അയ്യോ ഇത് മൂത്രമൊഴിച്ചതല്ല, ഡിസൈന്‍ ആണ്! വൈറല്‍ ജീന്‍സ് വിപണിയില്‍
ഇന്നത്തെതലമുറ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഏറെ ഇഷ്ടപ്പെടുന്ന വസ്ത്രമാണ് ജീന്‍സ്. പുരുഷനായാലും സ്ത്രീയായാലും ധരിക്കാന്‍ ഏറ്റവും എളുപ്പമുള്ള വസ്ത്രമായാണ് ജീന്‍സിനെ കാണുന്നത്. അതിനാല്‍ തന്നെ ജീന്‍സിന്റെ പല തരത്തിലുള്ള ഫാഷന്‍ ട്രെന്‍ഡുകളും ഇപ്പോള്‍ വിപണിയില്‍ സജീവമാണ്.
കണ്ടാല്‍ കീറിയ പോലെ തോന്നുന്ന ജീന്‍സ്, പുല്ലിന്റെ കറ പോലെ തോന്നുന്ന ജീന്‍സ്,നരച്ചനിറം പോലെതോന്നുന്ന ജീന്‍സ് അങ്ങനെ പല രസകരമായ ഡിസൈനുകളില്‍ ജീന്‍സുകളുണ്ട്. എന്നാലിപ്പോള്‍ ഇവയില്‍ നിന്നെല്ലാം കുറച്ചധികം വിചിത്രമായ ഡിസൈനിലുള്ള ഒരു ജീന്‍സാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് വൈറലാകുന്നത്.
എന്താണെന്നല്ലേ, മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഈ ജീന്‍സിനെ വൈറലാക്കിയത്. ഒറ്റനോട്ടത്തില്‍ ഈ ജീന്‍സ് ധരിച്ചിരിക്കുന്നയാള്‍ പാന്റില്‍ മൂത്രമൊഴിച്ചതാണെന്നേ കാണുന്നവര്‍ക്ക് തോന്നൂ.
എന്നാല്‍ സംഭവം ഡിസൈനാണ് കേട്ടോ. ന്യൂയോര്‍ക്കിലുള്ള ‘വെറ്റ് പാന്റ്‌സ് ഡെനിം’ എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്. മൂത്രമൊഴിച്ച ഡിസൈനുള്ള പാന്റ് വിവിധ തരത്തിലും കളറിലുമായാണ് കമ്ബനി വിപണിയില്‍ എത്തിക്കുന്നത്. ‘നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീല്‍’ എന്നതാണ് കമ്ബനിയുടെ പരസ്യ വാചകം.