എന്തഴകാണ് കുഞ്ഞി നിന്നെക്കാണാന്‍; നസ്രിയയോട് ദുല്‍ഖര്‍
ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നു ബ്രേക്ക് എടുത്ത നസ്രിയ നസിം ‘കൂടെ’ എന്ന സിനിമയിലൂടെയാണ് തിരച്ചുവരവ് നടത്തിയത്. ഇപ്പോള്‍ അഭിനയത്തില്‍ ആക്ടീവാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ് നസ്രിയ. തന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമൊക്കെ നസ്രിയ ഷെയര്‍ ചെയ്യാറുണ്ട്.
നസ്രിയയുടെ പുതിയ ചിത്രങ്ങളാണ് ആരാധക മനം കവര്‍ന്നിരിക്കുന്നത്. ‘വല്ലപ്പോഴും ഞാന്‍ ഇങ്ങനെയാവു’മെന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘വെഡ്ഡിങ് സീസണ്‍’ എന്ന ഹാഷ്ടാഗും ഫൊട്ടോയ്ക്ക് കൊടുത്തിട്ടുണ്ട്. ആരുടെ വിവാഹമാണെന്നാണ് ഇതുകണ്ട ആരാധകര്‍ ചോദിക്കുന്നത്.
നസ്രിയയുടെ പുതിയ ഫോട്ടോയ്ക്ക് ദുല്‍ഖര്‍ സല്‍മാന്‍, അഹാന കൃഷ്ണ, അനുപമ പരമേശ്വരന്‍, റോഷന്‍ മാത്യു, സ്രിന്ദ, എസ്തര്‍ അനില്‍ അടക്കമുള്ള താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. നിന്നെക്കാണാന്‍ എന്ത് അഴകാണ് കുഞ്ഞി എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.
ദുല്‍ഖറുമായും ഭാര്യ അമാലുമായും വളരെ സൗഹൃദത്തിലാണ് നസ്രിയ. ദുല്‍ല്‍ഖര്‍ സ്‌നേഹത്തോടെ നസ്രിയയെ വിളിക്കുന്ന പേരാണ് കുഞ്ഞി. മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെല്ലാം സ്ഥിരം സാന്നിധ്യമാണ്. അമുവെന്നു വിളിക്കുന്ന അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിങ്ങിനു പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്താറുണ്ട്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുല്‍ഖറും അഭിമുഖങ്ങളില്‍ സംസാരിക്കാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയര്‍ ചെയ്തതും അമാല്‍ ആയിരുന്നു.
https://www.instagram.com/p/CWM-Pkevdou/?utm_source=ig_web_copy_link