27.6 C
Kottayam
Wednesday, May 8, 2024

ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും

Must read

തൊടുപുഴ:ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും.അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുന്നത്. 40 സെന്റിമീറ്ററാണ് ഉയര്‍ത്തുന്നത്. സെക്കന്‍ഡില്‍ 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്.

ശനിയാഴ്ച വൈകീട്ടോടെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും പിന്നാലെ അത് പിന്‍വലിച്ചിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ 2398.72 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 2399.03 അടിയില്‍ ജലനിരപ്പ് എത്തുമ്ബോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും.

അണക്കെട്ട് തുറക്കുന്നതിന്റെ ഭാ​ഗമായി ജാ​ഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി റോഷി അ​ഗസ്റ്റിന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറും തുറക്കുന്നു

അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ജലനിരപ്പ് 140 അടിയിലെത്തി. 24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു.

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് ശക്തമാണ്. നാലായിരം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. റൂള്‍ കര്‍വ് പരിധി 141 അടിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week