സഹോദരിയ്ക്ക് ഒപ്പം മീര ജാസ്മിന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മലയാള സിനിമയ്ക്ക് ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു മീര ജാസ്മിന്‍ എന്ന നടി. 2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരന്‍’ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ സിനിമയിലേക്ക് എത്തിയത്. ലോഹിതദാസിന് മീരയെ പരിചയപ്പെടുത്തിയത് ആകട്ടെ സംവിധായകന്‍ ബ്ലെസിയും.
അതിനിടയില്‍, ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയപുരസ്‌കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ, സഹോദരി ജെനിയ്ക്ക് ഒപ്പമുള്ള മീരയുടെ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. മീരയുടെ സഹോദരി ജെനിയും അഭിനേത്രിയാണ്.
https://www.instagram.com/p/CWLk4XOok_Z/?utm_source=ig_web_copy_link
വിജയദശമി ദിനത്തിലായിരുന്നു ഒരിടവേളയ്ക്ക് ശേഷം മീര ക്യാമറയ്ക്ക് മുന്നിലെത്തിയത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലാണ് മീര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ”വിജയദശമി ദിനത്തില്‍ മീര ജാസ്മിന്‍ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓര്‍മ്മകളാണ്. രസതന്ത്രത്തില്‍ ആണ്‍കുട്ടിയായി വന്ന ‘കണ്‍മണി’. അമ്മയെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,” മീര തിരിച്ചെത്തിയ സന്തോഷം പങ്കുവച്ച് സത്യന്‍ അന്തിക്കാട് കുറിച്ചു.
അടുത്തിടെ യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുടിയെല്ലാം സ്‌ട്രെയ്റ്റന്‍ ചെയ്ത് പുതിയ ലുക്കിലുള്ള മീരയെ ആണ് ചിത്രത്തില്‍ കാണുക.