News

വഞ്ചനാ കേസ്: ശില്‍പാ ഷെട്ടിക്കെതിരെ എഫ്.ഐ.ആര്‍

മുംബൈ: ബോളിവുഡ് താരം ശില്‍പാ ഷെട്ടിക്കെതിരെ മുംബൈ പോലീസില്‍ എഫ്ഐആര്‍. 1.51 കോടി രൂപയുടെ വഞ്ചന കേസിലാണ് എഫ്ഐആര്‍. ശില്‍പ, ഭര്‍ത്താവ് രാജ് കുന്ദ്ര തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വ്യവസായി നിതിന്‍ ബറായിയുടെ പരാതിയില്‍ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിക്ഷേപം സ്വീകരിച് വഞ്ചിച്ചു എന്നാണ് കേസ്.

അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ രാജ്കുന്ദ്ര നേരത്തെ അറസ്റ്റിലായിരുന്നു. പോലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചതായി മുംബൈ പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര പറയുന്നു.

വ്യവസായി രാജ്കുന്ദ്ര ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചത് 100 ലേറെ നീലചിത്രങ്ങളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രാജ്കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഒഴിവാക്കാന്‍ 25 ലക്ഷം ക്രൈം ബ്രാഞ്ചിന് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം കുന്ദ്ര നിഷേധിച്ചിരുന്നു. രാജ് കുന്ദ്ര ഉള്‍പ്പെട്ട നീലചിത്ര നിര്‍മ്മാണ കേസില്‍ നടിയും ഭാര്യയുമായ ശില്‍പാ ഷെട്ടിയിലേക്കും അന്വേഷണം നീളുമെന്ന് സൂചന വന്നിരുന്നു. വിയന്‍ കമ്പനിയുടെ ഡയറക്ടറാണ് ശില്‍പ. രാജ് കുന്ദ്രയുമായാണ് ക്രൈംബ്രാഞ്ച് സംഘം ശില്‍പാ ഷെട്ടിയുടെ വീട്ടില്‍ എത്തിയത്. വീട്ടിലെത്തി തെളിവുകള്‍ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ലക്ഷ്യം.

2004 ല്‍ സക്സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യന്‍ ധനികരുടെ പട്ടികയില്‍ 198-ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന രാജ് കുന്ദ്ര 18-ാം വയസിലാണ് ദുബായിലെത്തുന്നത്. പിന്നീട് നേപാളിലെത്തി പശ്മിന ഷാളുകളുടെ വ്യവസായം ആരംഭിക്കുകയും ബ്രിട്ടണിലെ ഭീമന്‍ ഫാഷന്‍ സംരംഭങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്ത് വ്യവസായ രംഗത്ത് ദശലക്ഷങ്ങള്‍ കൊയ്തു. 2013ല്‍ എസന്‍ഷ്യല്‍ സ്പോര്‍ട്ട്സ് ആന്റ് മീഡിയ എന്ന സ്ഥാപനവും, സത്യുഗ് ഗോള്‍ഡ്, സൂപ്പര്‍ ഫൈറ്റ് ലീഗ്, ബാസ്റ്റ്യന്‍ ഹോസ്പിറ്റാലിറ്റി എന്നീ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജ് കുന്ദ്രയും സഞ്ജയ് ദത്തും ചേര്‍ന്ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷ്ണല്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഫൈറ്റിംഗ് ലീഗാണ് സൂപ്പര്‍ ഫൈറ്റ് ലീഗ്. 2012 ജനുവരി 16നായിരുന്നു ഉദ്ഘാടനം. സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2019 ല്‍ ചാമ്പ്യന്‍സ് ഓഫ് ചേഞ്ച് പുരസ്‌കാരം രാജ് കുന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ല്‍ ശില്‍പ ഷെട്ടിയെ വിവാഹം ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker