Entertainment
20 കോടി വേണ്ട! പ്രതിഫലം നിരസിച്ച് സല്‍മാന്‍ ഖാന്‍
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറില്‍ അഭിനയിക്കാന്‍ പ്രതിഫലം നിരസിച്ച് സല്‍മാന്‍ഖാന്‍. സല്‍മാന്‍ ഖാന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഗോഡ് ഫാദര്‍. ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകന്‍. ഗോഡ്ഫാദറില്‍ അഭിനയിക്കാന്‍ 20 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍ സല്‍മാന്‍ അതു നിരസിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന കഥാപാത്രമായി ചിരഞ്ജീവി എത്തുമ്‌ബോള്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്.
ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നത് നയന്‍താരയാണ്. തമിഴിലെ പ്രശസ്ത സംവിധായകന്‍ മോഹന്‍രാജയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News