മുകേഷിന് സ്ത്രീകൾ മോശസന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു,ചോദിച്ചാൽ ഓർമ്മയില്ലന്ന് പറയും! അന്ന് മേതിൽ ദേവിക പറഞ്ഞ ആ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

കൊച്ചി:നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. നടന്‍ എന്നതിനപ്പുറം രാഷ്ട്രീയക്കാരന്‍ കൂടിയായ മുകേഷ് അടുത്തിടെ ചില ഫോണ്‍ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. പിന്നാലെയാണ് ദാമ്പത്യ പ്രശ്‌നത്തെ കുറിച്ചും ഉയര്‍ന്ന് കേള്‍ക്കുന്നത്.

മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള ചില ശീലങ്ങളുമാണ് ദേവികയുമായിട്ടുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാർത്തകൾ പുറത്ത് വിട്ടത്.

മുകേഷുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ്. മുകേഷുമായിട്ടുള്ള ബന്ധം തുടര്‍ന്ന് പോകാന്‍ സാധിക്കാത്തത് കൊണ്ട് കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. ബന്ധം നിയമപരമായി വേര്‍പ്പെടുത്താനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചകളായി വാര്‍ത്ത പുറത്ത് വന്നെങ്കിലും ഔദ്യോഗിക സ്ഥീരികരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

വിവാഹമോചനത്തിന് ദേവിക ഹര്‍ജി കൊടുത്തിരിക്കുകയാണെന്ന് ദേവികയുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്നും അറിഞ്ഞിട്ടുണ്ട്. അതേ സമയം മുകേഷിനെതിരെ ഭാര്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഭാര്യയെ അവഗണിക്കുന്നത് മുതല്‍ കുടുംബ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്നില്ലെന്നുമടക്കം നിരവധി പരാതികള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ബന്ധം അവസാനിപ്പിക്കാന്‍ ദേവിക തീരുമാനിച്ചതെന്നും അറിയുന്നു.

പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അത്തരത്തിൽ ഉള്ളവരെ മുകേഷ് ബ്ലോക്ക്‌ ചെയ്യാറാണ് പതിവെന്നും ഒരിക്കൽ മേതിൽ ദേവിക പറഞ്ഞിരുന്നു. എന്നാൽ ഇതിന് ഒന്നും ക്യാമ്പയിൻ നടന്നില്ലെന്നും സ്ത്രീയെന്ന നിലയിൽ ഇതുപോലെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം വരാറുണ്ടെന്നും ഇത്രയും വർഷം മുൻപ് എന്താണ്‌ സംഭവിച്ചതെന്ന് മുകേഷിനോട്‌ ചോദിച്ചപ്പോൾ തനിക്ക് ഓർമയില്ലന്നാണ് അദ്ദേഹം പറഞ്ഞത്.

മുകേഷ് തന്നോട് നുണ പറയില്ലെന്നും ഇ കാര്യങ്ങൾ കേട്ടപ്പോൾ മുതൽ അദ്ദേഹം വിഷമത്തിലാണെന്നും ദേവി പറഞ്ഞു. പത്തൊൻപത് വർഷം മുൻപ് നടന്ന കാര്യങ്ങളിൽ തനിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തന്നെ വിവാഹം കഴിച്ച ശേഷം സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകുന്ന ആളുകൂടിയാണ് മുകേഷ്. മോശം അനുഭവങ്ങളുണ്ടാകുമ്പോൾ തന്നെ പ്രതികരിക്കണമെന്നും പുരുഷന്മാരെ മാത്രം കുറ്റം പറയാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ദേവി പറഞ്ഞിരുന്നു

പുറത്ത് വന്ന വാര്‍ത്ത ശരിയാണെങ്കില്‍ എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് മുകേഷും ദേവികയും ചേര്‍ന്ന് അവസാനിപ്പിക്കുന്നത്. 2013 ഓക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്. നടി സരിതയുമായിട്ടുള്ള വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തി നില്‍ക്കുമ്പോഴാണ് മുകേഷിന് ദേവികയുടെ ആലോചന വരുന്നത്. നേരത്തെ വിവാഹിതയായ ദേവിക കയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇതിലൊരു കുഞ്ഞുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വൈകാതെ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീഷിക്കുന്നത്.