കരുവന്നൂര്‍ വിഷയത്തില്‍ കേരള ബാങ്ക് ഇടപെടുന്നു; പ്രതിസന്ധി മറികടക്കാന്‍ 100 കോടി

തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കിക്കിട്ടാന്‍ കേരള ബാങ്ക് ഇടപെടും. ബാങ്ക് സമര്‍പ്പിച്ച 100 കോടി രൂപയുടെ ധനസഹായ അപേക്ഷ കേരള ബാങ്കിന്റെ പരിഗണനയിലാണെന്ന് വൈസ് ചെയര്‍മാന്‍ എം.കെ കണ്ണന്‍ പറഞ്ഞു.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 512 കോടി രൂപയുടെ നിക്ഷേപമുണ്ട്. ബാങ്കിലെ വായ്പാ തട്ടിപ്പ് പുറത്തുവന്നതോടെ ഈ നിക്ഷേപകര്‍ ആശങ്കയിലാണ്. പണം നിക്ഷേപിച്ചവര്‍ അതു മടക്കികിട്ടാന്‍ ബാങ്കിനു മുന്പില്‍ വരിനില്‍ക്കുകയാണ്.

ഈ സാഹചര്യത്തിലാണ് കേരള ബാങ്ക് നിക്ഷേപകരെ സഹായിക്കാന്‍ തുനിയുന്നത്. കരുവന്നൂര്‍ ബാങ്കിലെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന് നഷ്ടപ്പെട്ട തുക കണ്ടെടുക്കാന്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക, വായ്പാ തിരിച്ചടവ് വേഗത്തിലാക്കാന്‍ നടപടിയെടുക്കുക തുടങ്ങി വിവിധ പരിഹാര മാര്‍ഗങ്ങളാണ് കേരള ബാങ്ക് ശിപാര്‍ശ ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News