തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്സിന് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസ്സിനാണ് എം.വി.ഡി. പിഴയിട്ടത്. കൂളിങ് ഫിലിം ഒട്ടിച്ചതിനാണ് പിഴ.
കഴിഞ്ഞമാസം തിരുവനന്തപുരം കഴക്കൂട്ടം കണിയാപുരം ദേശീയ പാതയില്‍വെച്ചാണ് പിഴയിട്ടത്. പിഴ രസീറ്റ് കെ.എസ്.ആര്‍.ടി.സിക്ക് അയച്ചുകൊടുത്തു. 250 രൂപയാണ് പിഴ.
നേരത്തെ, മോട്ടോര്‍ വാഹനവകുപ്പും വൈദ്യുതി വകുപ്പും പരസ്പരം പിഴചുമത്തുന്നതും നടപടിയെടുക്കുന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തോട്ടിയും മറ്റുമായി പോകുന്ന കെ.എസ്.ഇ.ബി. വാഹനങ്ങള്‍ക്ക് എം.വി.ഡി. ക്യാമറയില്‍ പിടിച്ച് പിഴയിട്ടതും, ബില്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി. ഫ്യൂസ് ഊരുന്നതും ചര്‍ച്ചയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News