ആകാംക്ഷ നിറച്ച് മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയിലര്‍ പുറത്ത്, റിലീസ് തീയതി ഇതാണ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സീരിസിന്റെ അവസാനഭാഗമാണ് പുറത്തിറങ്ങുന്നത്. സീരിസിന്റെ ഇതുവരെയുള്ള ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു.
രണ്ട് ഭാഗങ്ങളായിട്ടാണ് സീരീസ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ആദ്യ വോള്യം സെപ്റ്റംബര്‍ മൂന്നിനും രണ്ടാം വോള്യം ഡിസംബര്‍ മൂന്നിനുമാണ് റിലീസ് ചെയ്യുക. അഞ്ച് എപ്പോസോഡുകള്‍ വീതമായിട്ടായിരിക്കും ഓരോ വോള്യവും.
സ്‍പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു ഈ സീരിസ് ആദ്യം ഒരുക്കിയത്. ചാനലില്‍ 15 എപ്പിസോഡുകളായി കാണിച്ചിരുന്ന ഈ സീരിസ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയും ആദ്യ സീസണ്‍ 13 എപ്പിസോഡായും രണ്ടാമത്തെ സീസണ്‍ ഒമ്പത് എപ്പിസോഡായും ആകെ 22 എപിസോഡ് ആക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു.
മൂന്നാമത്തെ സീസണ്‍ എട്ട് എപ്പിസോഡുകളായി നെറ്റഫ്ളിക്സ് ഒറിജിനല്‍ സീരിസായി സംപ്രേക്ഷണം ചെയ്‍തു. ഏറ്റവും ഒടുവിലത്തെ സീസണും നെറ്റ്‍ഫ്ലിക്സ് ഒറിജിനല്‍ സീരിസായി കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്‍തു. അവസാന സീസണാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത്.
https://youtu.be/htqXL94Rza4