Kerala
‘വീട്ടുകാരെ അറിയിക്കാതെ അമ്മവീട്ടിൽ ; തിരുവനന്തപുരത്ത് നിന്ന് കാണാതായ 12കാരനെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്തുനിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാഗർകോവിൽ ഔട്ട്പോസ്റ്റിന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെ അറിയിക്കാതെ നാഗർകോവിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കിള്ളിപ്പാലത്ത് വച്ചാണ് കുട്ടിയെ കാണാതായത്. ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയായിരുന്നു കാണാതായത്.
തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ തമിഴ്നാട് ഭാഗത്തേക്ക് പോകുന്ന ബസുകളുടെ ഭാഗത്ത് ഗൗതം വന്നതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ നാഗർകോവിൽ പൊലീസ് കണ്ടെത്തിയത്. രാത്രിയോടെ ബന്ധുക്കളെത്തി കുട്ടിയെ തിരികെ കൊണ്ടുവന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News