FeaturedHome-bannerKeralaNews
ഇടുക്കിയിൽ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞു,നാലു മരണം
തൊടുപുഴ: ഇടുക്കി പൂപ്പാറ തൊണ്ടിമലയില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ നാലുപേര്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശികളായ സി. പെരുമാള്‍ (59), വള്ളിയമ്മ (70), സുധ (20), സുശീന്ദ്രൻ എന്നിവരാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരം 6.45-ഓടെയാണ് അപകടമുണ്ടായത്. തിരുനെല്‍വേലിയില്‍നിന്ന് മൂന്നാര്‍ ലക്ഷ്മി എസ്‌റ്റേറ്റിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പൂപ്പാറയ്ക്കും ബോഡിമേട്ടിനും ഇടയില്‍ തൊണ്ടിമല എസ് വളവില്‍ നിയന്ത്രണംവിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
21 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തേനിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News