27.9 C
Kottayam
Thursday, May 2, 2024

ഇന്ത്യക്കാർ‌ക്ക് 10 ഈ വർഷം ലക്ഷത്തിലേറെ യുഎസ് വീസ;നേട്ടം ഈ മേഖലയ്ക്ക്

Must read

വാഷിങ്ടൻ : ഈ വർഷം ഇന്ത്യക്കാർക്ക് പത്തു ലക്ഷത്തിലധികം യുഎസ് വീസകൾ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രഫഷനലുകൾക്ക് നൽകുന്ന എച്ച് 1 ബി വീസ, വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് വീസ, ടൂറിസ്റ്റ് വീസ എന്നിവ ഉൾപ്പെടെയാണിത്. ക്ലാസുകൾ ആരംഭിക്കാനിരിക്കെ സ്റ്റുഡന്റ് വീസകൾ അനുവദിക്കുന്നത് പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യക്കാർക്ക് അതിവേഗത്തിൽ വീസ അനുവദിക്കുന്നതിൽ ബൈഡൻ ഭരണകൂടം ശ്രദ്ധിച്ചു വരികയാണെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സൗത്ത് ആൻഡ് സെൻട്രൻ ഏഷ്യ ഡൊണാൾഡ് ലു പറഞ്ഞിരുന്നു. എച്ച് 1 ബി, എൽ വീസകൾ അനുവദിക്കുന്നതിൽ കൂടുതൽ പ്രാധാന്യം നൽകും. ഇന്ത്യയിൽനിന്നുള്ള ഐടി ജോലിക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും എച്ച് 1 ബി വീസയ്ക്കാണ്. വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ വരാനും യുഎസ് കമ്പനികളിൽ ജോലി ചെയ്യാനും കഴിയുന്ന തരത്തിലാണ് എച്ച് 1 ബി വീസ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വീസ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു. 

വർക് വീസയ്ക്കു പുറമേ സ്റ്റുഡന്റ് വീസയും അനുവദിക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് യുഎസ് അധികൃതർ  അറിയിച്ചു. യുഎസിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week