ദൃശ്യത്തിലെ റാണിയാകാന്‍ മീന പുറപ്പെട്ടു,പി.പി.കിറ്റും മുഖാവരണവുമണിഞ്ഞ് പുതിയ ലുക്കില്‍
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമായിരുന്നു ദൃശ്യം.ഇടുക്കിക്കാരന്‍ ജോര്‍ജുകുട്ടി തൊടുപുഴയില്‍ ധ്യാനത്തിന് പോയ ദിനം പോലും മലയാളി കൃത്യമായി ആഘോഷമാക്കി. ഇതിനിടയിലാണ് കൊവിഡ് മാഹാമാരി പടര്‍ന്നു പിടിച്ചത്.പ്രതിസന്ധിയില്‍ ആടിയുലയുന്ന മലയാള സിനിമയെ കരകയറ്റാനായുള്ള വജ്രായുധമായാണ് ദൃ്ശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 അണിയറയില്‍ ഒരുങ്ങുന്നത്.
കര്‍ശനമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിയ്ക്കുന്നത്. ഇത് സിനിമയുടെ ചിലവ് വര്‍ദ്ധിപ്പിയ്ക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.
ദൃശ്യം ടൂവിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കൊച്ചി, തൊടുപുഴ എന്നീ സ്ഥലങ്ങളില്‍ ആയിട്ടാണ് ചിത്രീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താടിയുള്ള ജോര്‍ജുകുട്ടിയുടെ ലുക്കിലാണ് ലാലേട്ടന്‍ ഇപ്പോള്‍ ഉള്ളത്. കൊച്ചിയില്‍ 14 ദിവസത്തെ ഷൂട്ടിങ് ശേഷമായിരിക്കും തൊടുപുഴയിലേക്ക് സംഘം എത്തുക. ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തില്‍ അഭിനയിച്ച മീന ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ദൃശ്യം 2 വില്‍ അണിനിരക്കുന്നുണ്ട്.
ഇപ്പോള്‍ ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യാനായി തയ്യാറെടുക്കുന്ന ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് നായിക മീന. പി പി ഈ കിറ്റ് ധരിച്ച് വിമാനത്താവളത്തില്‍ പോകുന്ന ചിത്രമാണ് മീന പങ്കുവച്ചത്.
വലിയ സന്നാഹങ്ങള്‍ ഒരുക്കിയാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. ഷൂട്ടിങ്ങില്‍ ഉള്ള എല്ലാ ആള്‍ക്കാരെയും ക്വാറന്റൈന്‍ ചെയ്തു കൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. കോവിഡ് കണക്കുകള്‍ ദിനംപ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ എങ്ങനെ ഷൂട്ടിങ് ആരംഭിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് നിര്‍മാതാക്കളും അഭിനേതാക്കളും. അങ്ങനെയാണ് ആളുകളെ ക്വാറന്റൈന്‍ ചെയ്തുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനമെടുത്തത്. ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം മോഹന്‍ലാല്‍ അടക്കം എല്ലാവരെയും കോവിഡ് പരിശോധന നടത്തിയതിനു ശേഷം ഒരേ ഹോട്ടല്‍ മുറിയില്‍ താമസിപ്പിക്കും എന്നും അവരുമായി പുറത്തുള്ളവര്‍ക്ക് യാതൊരു ബന്ധവുമുണ്ടാവില്ല എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.