27.6 C
Kottayam
Friday, March 29, 2024

കൊവിഡ് പശ്ചാത്തലത്തില്‍ മെഡിക്കല്‍ പി.ജി കോഴ്‌സുകളുടെ കാലാവധി നീട്ടി

Must read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മെഡിക്കല്‍ കോളജുകളില്‍ അവസാന വര്‍ഷ പിജിക്ക് പഠിക്കുന്നവരുടെ കോഴ്സ് കാലാവധി പുതിയ ബാച്ച് വരുന്നതു വരെ നീട്ടിയതായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആരോഗ്യ അറിയിച്ചു. മെഡിക്കല്‍ പിജി കോഴ്സുകള്‍ അവസാനിക്കേണ്ടത് ഈ മാസം 30 ന് ആണ്.

<p>കോഴ്സ് ദീര്‍ഘിപ്പിച്ച കാലയളവില്‍ ഇവര്‍ക്കുള്ള സ്റ്റൈപ്പന്‍ഡ് തുകയും താമസ സൗകര്യവും നല്‍കണം. മേയ് 2 ന് പുതിയ പിജി കോഴ്സ് തുടങ്ങണം. എന്നാല്‍ കോവിഡ് മൂലം പുതിയ ബാച്ചിന്റെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.</p>

<p>ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ കോവിഡ് നേരിടുന്നതിനുള്ള ഡോക്ടര്‍മാര്‍ ആവശ്യത്തിന് ഇല്ലാതെ വരുന്നത് ഒഴിവാക്കാനാണു നിലവിലുള്ളവരുടെ കാലാവധി നീട്ടാന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിച്ചത്.</p>

<p>മൂന്നു വര്‍ഷത്തെ പിജി കോഴ്സിന്റെ കാലാവധി ഇതു മൂലം നീളും. ഇവരുടെ പരീക്ഷ 29 ന് തുടങ്ങാനാണു നേരത്തെ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് എന്നു സാധിക്കുമെന്ന് വ്യക്തമല്ല.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week