മൈസൂരു: സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം, ആറംഗ സംഘം പീഡിപ്പിച്ച എംബിഎ വിദ്യാർഥിനി ഗുരൂതരാവസ്ഥയിൽ. ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹിൽസിനു സമീപം ലളിതാദ്രിപുര നോർത്ത് ലേഔട്ടിലാണ് സംഭവം. സഹപാഠിയായ യുവാവിനൊപ്പം ബൈക്കിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിയെ രാത്രി 7 മണിയോടെ മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞു നിർത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം യുവതിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ബലാത്‌സംഗം ചെയ്തു. തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി സഹപാഠി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അവശനിലയിൽ കണ്ടെത്തിയ യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
അക്രമി സംഘത്തെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കർണാടകം ആഭ്യന്തര മന്ത്രിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News