നിങ്ങൾ നിങ്ങളോട് സംസാരിക്കുന്ന രീതിയും പ്രധാനമാണ്’; ദുബായ് മലയാളികളുടെ മനംകവർന്ന് മഞ്ജു വാര്യർ
മഞ്ജുവാര്യരോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്നത് സംശയമാണ്. അത്രയേറെ പ്രിയങ്കരിയാണ് മലയാളികൾക്ക് ഈ താരം. മഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിച്ച തൊണ്ണൂറുകളുടെ പകുതിയിലും, പിന്നീട് 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെയാണ് മലയാളികൾ മഞ്ജുവിനെ ചേർത്തുപിടിച്ചത്. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ഒരു സൂപ്പർസ്റ്റാർ ആയി മാറി.
സ്ക്രീന് അപ്പുറത്തും മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് ഏറെ താൽപ്പര്യമാണ്. നടിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. അതുകൊണ്ടൊക്കെയാവാം, മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ, മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുടി പോണിടെയിൽ കെട്ടി തീർത്തും വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് മഞ്ജുവിനെ കാണാനാവുന്നത്. ‘നിങ്ങൾ നിങ്ങളോട് സംസാരിക്കുന്ന രീതിയും പ്രധാനമാണ്’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദുബായിയിലെ ഇന്ത്യൻ കോഫി ഹൗസിന്റെ ഉത്ഘാടനത്തിന് എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇത്. പരിപാടിയിൽ നിന്നുള്ള മറ്റു ചില ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. ആരാധകരോട് കുശലം പറഞ്ഞും അവർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തും ഉദ്ഘാടനവേദിയിൽ മഞ്ജുനിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധനേടിയത്. ഏതാനും ചിത്രങ്ങൾ കാണാം.
https://www.instagram.com/p/CVwrdPIvFyr/?utm_medium=copy_link
https://www.instagram.com/p/CVwjblWqdFW/?utm_medium=copy_link
https://www.instagram.com/p/CVxcsBqI7ch/?utm_medium=copy_link
മഞ്ജുവിനെ കാണാനായി നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.