‘കുടുംബം പോലെ സുഹൃത്തുക്കള്‍’; മഞ്ജു വാര്യർക്കൊപ്പം ഭാവനയും സംയുക്തയും, ചിത്രം ഏറ്റെടുത്ത് ആരാധകർ
കൊച്ചി:മലയാളത്തിന്റെ പ്രിയനടിമാർ ഒരു ഫ്രെയ്മിൽ. തന്റെ പ്രിയ സുഹൃത്തുക്കളുമൊത്ത് മഞ്ജു വാര്യർ പങ്കുവെച്ച ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ‘ഫ്രണ്ട്സ് ലൈക്ക് ഫാമിലി’ (കുടുംബം പോലെ സുഹൃത്തുക്കള്‍) എന്ന് ഹാഷ്ടാഗോടെയാണ് ഭാവനയ്ക്കും സംയുക്ത വർമ്മയ്ക്കുമൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചത്.
മഞ്ജുവിന്റെ ദീർഘകാല സൗഹൃദങ്ങളിൽ ഉള്ള രണ്ട് വ്യക്തികളാണ് ഭാവനയും സംയുക്ത വർമ്മയും. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്ന കമന്റുകളാണ് അധികവും.
മഞ്ജു വാര്യർ നായികയായെത്തിയ വെള്ളരി പട്ടണം കഴിഞ്ഞ ദിവസമാണ് റിലീസായത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
മഞ്ജു വാര്യര്‍ കെ പി സുനന്ദയായും സൗബിന്‍ ഷാഹിർ സഹോദരനായ കെ പി സുരേഷ് ആയും ചിത്രത്തിൽ അഭിനയിക്കുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.