26.5 C
Kottayam
Wednesday, June 17, 2026

യുവ നടനുമായി പ്രണയത്തില്‍,വെളിപ്പെടുത്തി വടക്കന്‍ സെല്‍ഫി നായിക മഞ്ജിമ മോഹന്‍

Must read

ചെന്നൈ:പ്രണയം വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം മഞ്‍ജിമ മോഹൻ. തമിഴ് നടൻ ഗൗതം കാര്‍ത്തിക്കുമൊത്തുള്ള ഫോട്ടോകള്‍ പങ്കുവെച്ചാണ് മഞ്‍ജിമ മോഹൻ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ എല്ലാം നഷ്‍ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി വന്ന ആളാണ് ഗൗതമെന്ന് മഞ്‍ജിമ മോഹൻ പറയുന്നു. മഞ്‍ജിമ മോഹനുമായി പ്രണയത്തിലാണ് എന്ന് ഗൗതം കാര്‍ത്തികും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിട്ടുണ്ട്.

ഞാൻ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഗൗതം കാര്‍ത്തിക് സഹായിച്ചു. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്‍ചപ്പാട് മാറ്റി എന്നും മഞ്‍ജിമ മോഹൻ എഴുതിയിരിക്കുന്നത്. മീര നന്ദൻ, സംയുക്ത മേനോൻ, ജീവ, ആരതി തുടങ്ങി ഒട്ടേറെ താരങ്ങള്‍ മഞ്ജിമ മോഹന് ആശംസകളുമായി എത്തിയിട്ടുണ്ട്. സുഹൃത്തുക്കളായതിന ശേഷം അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് ഗൗതം കാര്‍ത്തിക് എഴുതിയിരിക്കുന്നത്.

ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് മഞ്‍ജിമ മോഹൻ. ‘കളിയൂഞ്ഞാല്‍’ എന്ന സിനിമയില്‍ തുടക്കം. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ ബാലതാരമായി.  ‘ഒരു വടക്കൻ സെല്‍ഫി’ എന്ന സിനിമയിലൂടെ നായികയായ മഞ്‍ജിമ തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന വേഷത്തിലെത്തി. 

ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ. ഗണിതശാസ്‍ത്രത്തില്‍ മഞ്‍ജിമ മോഹൻ ബിരുദം നേടിയിട്ടുണ്ട്.  ‘എഫ്‍ഐആര്‍’ എന്ന ചിത്രമാണ് മഞ്‍ജിമ മോഹൻ അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

നടൻ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നം സംവിധാനം ചെയ്‍ത ‘കടലി’ലൂടെയാണ് ഗൗതം കാര്‍ത്തിക് നായകനായത്. എ മുരുഗദോസ് നിര്‍മിക്കുന്ന ‘ഓഗസ്റ്റ് 16,1947’ ആണ് ഗൗതം കാര്‍ത്തിന്റെ പുതിയ സിനിമ.  ചിമ്പു നായകനാകുന്ന ചിത്രം ‘പത്ത് തല’യിലും ഗൗതം കാര്‍ത്തിക് അഭിനയിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

നെയ്മറുടെ പരിക്കിൽ ബ്രസീൽ ക്യാമ്പിൽ നെഞ്ചിടിപ്പ്; കാൽവണ്ണയിലെ പരിക്കിൽ വീണ്ടും അടിയന്തര പരിശോധന

ന്യൂജേഴ്‌സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞുപോകുന്നില്ല. പരിക്കേറ്റ വലതുകാലിന് തിങ്കളാഴ്ച താരം വീണ്ടും പുതിയ പരിശോധനകൾക്ക് വിധേയനായി. തിങ്കളാഴ്ചയോടെ നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും സാന്റോസ്...

Popular this week