കോതമംഗലം:പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലിസുദ്യോഗസ്ഥരെ മർദിച്ച കുട്ടമംഗലം പിറക്കുന്നം മാറച്ചേരിയിൽ വീട്ടിൽ ജോണി (57) യെ അറസ്റ്റ് ചെയ്തു. ഭാര്യയെ ജോണി ജോലി സ്ഥലത്ത് ചെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഭാര്യ കോതമംഗലം സ്റ്റേഷനിലെത്തിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ സ്‌റ്റേഷനിലേക്ക് വരുത്തി. സംഭവത്തെക്കുറിച്ച് എസ്.ഐ ചോദിക്കുന്നതിനിടയിൽ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
തടയാനെത്തിയ രണ്ട് പോലീസുദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും, സ്റ്റേഷനിൽ അക്രമം കാണിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു..
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News