home bannerKeralaNews
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. ഇരിക്കൂര്‍ സ്വദേശിയായ ഉസന്‍കുട്ടി (71) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരിന്നു മരണം.
മുംബൈയില്‍ നിന്ന് ഒന്‍പതിനാണ് ഇയാള്‍ കണ്ണൂരില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്നതിനിടെ അസുഖബാധിതനായി അഞ്ചരക്കണ്ടി കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പത്തിന് ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നെങ്കിലും ഫലംവന്നിരുന്നില്ല.
ഇന്നലെ രാത്രിയില്‍ സ്രവം വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഉസന്‍ കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News