തിരുവനന്തപുരത്ത് റിട്ട. എസ്.ഐയായ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ഇടപ്പറമ്പ് സ്വദേശി പൊന്നന്‍ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഭാര്യ ലീല (68) മരിച്ചത്.

പോലീസ് സര്‍വീസില്‍ നിന്നും എസ്‌ഐ ആയി വിരമിച്ച ആളാണ് ലീല. ഇവരുടെ ഭര്‍ത്താവ് പൊന്നന്‍ റിട്ട. എഎസ്‌ഐ ആണ്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു. രാവിലെ പൊന്നനും ലീലയും തമ്മില്‍ വഴക്കുണ്ടാക്കുകയും തടി കഷ്ണം എടുത്തു പൊന്നന്‍ ഭാര്യയുടെ തലയില്‍ അടിക്കുകയുമായിരുന്നു.

അടിയേറ്റ് ലീല അബോധാവസ്ഥയിലായി. സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ വിവരം അറിയുകയും ഇവര്‍ പോലീസില്‍ വിളിച്ചറിയിക്കുകയും ആയിരിന്നു. ആംബുലന്‍സ് എത്തിയതോടെയാണ് ഭാര്യ മരിച്ചു എന്ന ധാരണയില്‍ ഇയാള്‍ തൂങ്ങിമരിച്ചത്. വീടിന് സമീപത്തെ മരത്തില്‍ ആണ് പൊന്നനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വത്ത തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. വട്ടിയൂര്‍ക്കാവ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News