കോഴിക്കോട് മദ്യവില്‍പ്പനശാലയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ മദ്യം കടത്തിയതായി പരാതി

കോഴിക്കോട്: ബിവറേജസ് വില്‍പന കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരന്‍ മദ്യം കടത്തിയതായി പരാതി. ലോക്ഡൗണ്‍ സമയത്താണ് സംഭവം. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയെന്ന മറ്റ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെവ്‌കോ റീജിയണല്‍ മാനേജരുടെ നേതൃത്വത്തില്‍ ഔട്ട്‌ലെറ്റില്‍ പരിശോധന നടത്തുകയാണ് ഇപ്പോള്‍.

തണ്ണീര്‍ പന്തലിലെ ബെവ്‌കോ ഔട്ട് ലെറ്റിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനായ മോഹനചന്ദ്രനെതിയാരാണ് അന്വേഷണം നടക്കുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാന്‍ എടുത്തെന്ന് മോഹനചന്ദ്രന്‍ പറഞ്ഞതായി പരാതി നല്‍കിയ ജീവനക്കാര്‍ പറയുന്നു.

23 ഇനങ്ങളിലുള്ള മൂന്ന് ലക്ഷത്തിലേറെ വില വരുന്ന മദ്യത്തിന്റെ ബില്ല് ഈയിടെയായി ഒന്നിച്ചടിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംശയം തോന്നിയത്. ബേബി മെമ്മോറിയല്‍ ആശുപത്രിയ്ക്കടുത്ത് പ്രവര്‍ത്തിച്ച ഔട്ട്‌ലെറ്റ് ലോക്ഡൗണിന് ശേഷമാണ് തണ്ണീര്‍പ്പന്തലിലേക്ക് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News