27.4 C
Kottayam
Thursday, June 4, 2026

ട്രാഫിക് ലംഘനം അപ്പോള്‍ തന്നെ പ്രിൻറ് ചെയ്ത് കയ്യിൽ തരും, ഇ-ചെലാന്‍ സംവിധാനത്തിലേക്ക് ചുവടുവച്ച് എറണാകുളം ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ്

Must read

എറണാകുളം: ഇ-ചെലാന്‍ സംവിധാനത്തിലൂടെ ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സമ്പൂര്‍ണവും സമഗ്രവുമായ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നു. സംസ്ഥാനത്ത് ആദ്യമായി എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് കീഴിലാണ് ഇ-ചെലാന്‍ സംവിധനം നിലവില്‍ വന്നത്. വാഹന പരിശോധനാ സമയത്ത് ഏതൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതിനുള്ള പിഴയും കുറ്റവാളിയെക്കുറിച്ചുള്ള വിവരങ്ങളും അപ്പോള്‍ തന്നെ കുറ്റക്കാരന് പ്രിൻറ് ചെയ്ത് നൽകുന്നതാണ് ഇതിന്റെ പ്രത്യേക.

ആന്‍ഡ്രോയ്ഡ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. പരിശോധനാ വേളയിലെ ഫോട്ടോയും തെളിവായി ശേഖരിക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ രാജ്യവ്യാപക കേന്ദ്രീകൃത സംവിധനമായ വാഹന്‍ സോഫ്റ്റ് വയറുമായി ഇ-ചെലാന്‍ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വാഹനത്തെ വാഹന്‍ സംവിധാനത്തിലൂടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇതുവഴി കഴിയും.

നിയമലംഘനത്തിന് പിഴയടക്കാത്തവരെ വെര്‍ച്വല്‍ കോടതിക്ക് മുമ്പാകെ എത്തിക്കുവാന്‍ ഇ-ചെലാന്‍ സംവിധാനത്തിലൂടെ അനായാസം സാധിക്കും. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബാബു ജോണ്‍ ഇ ചെലാന്‍ സംവിധാനം കാക്കനാട് ഉദ്ഘാടനം ചെയ്തു. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരായ കെ. മനോജ് കുമാര്‍, ജി. അനന്തകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week