News
സ്‌കൂട്ടറില്‍ പിന്‍തുടര്‍ന്നെത്തി യുവതിയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റില്‍
കാലടി: റോഡിലൂടെ നടന്നു പോയ യുവതിയെ കടന്നുപിടിച്ച് അപമാനിച്ചയാല്‍ അറസ്റ്റില്‍. മഞ്ഞപ്ര ആനപ്പാറ മുഞ്ഞേലി വിനോജിനെ (36) യാണ് കാലടി പോലീസ് അറസ്റ്റു ചെയ്തത്. ഇഞ്ചക്ക കവല പൂണോളി ഇടവഴിയിലൂടെ സഞ്ചരിച്ച യുവതിയെ സ്‌കൂട്ടറില്‍ പിന്‍തുടര്‍ന്നെത്തിയ പ്രതി യുവതിയെ കടന്ന് പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.
എസ്.പി.കെ.കാര്‍ത്തികന്റെ നിര്‍ദ്ദേശ പ്രകാരം കാലടി പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്.ബി, സബ് -ഇര്‍സ്‌പെക്ടര്‍ മാരായ പ്രശാന്ത്.പി.നായര്‍, ജോസ്എം.പി.ജെയിംസ്, എ.എസ്.ഐ ജോഷി, നവാബ്. കെ.എ, നൗഫല്‍, ജയന്തി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News