കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ പതിനഞ്ചുകാരിക്ക് ക്രൂരപീഡനം. പിതാവും സഹോദരന്റെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി നിലവില്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്

കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പിതാവ് പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവായ 45കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News