മഡോണയുടെ കാമുകനെ കണ്ടെത്തി സോഷ്യല്‍ മീഡിയ; ആശംസകളുമായി ആരാധകരും
കൊച്ചി: പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് മഡോണ സെബാസ്റ്റ്യന്‍. പിന്നീട് കിംഗ് ലയറും ഇബ്ലീസും അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. അതിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിനായി. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് അവസാനമായി റിലീസായ മലയാളചിത്രം.സമൂഹമാധ്യമങ്ങളിലും ആക്ടീവ് ആയി നില്‍ക്കുന്ന താരമാണ് മഡോണ. തന്റെ ചിത്രങ്ങളും ചില ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കുവയ്ക്കാറുമുണ്ട്.
കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. സംഗീത സംവിധായകന്‍ റോബി എബ്രഹാമിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഏഴു വര്‍ഷമായി ഞാന്‍ നിന്നെ കണ്ടുമുട്ടിയിട്ട്, നിന്നോട് കൂട്ടുകൂടാന്‍ സാധിച്ചതും നിന്നെ അറിയാന്‍ സാധിച്ചതുമെല്ലാം ഒരു ഭാഗ്യമായിട്ടാണ് കരുതുന്നത്.
എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്നതിന് നന്ദി. ഒരുപാടു കഴിവുള്ളവനാണ് നീ, തീര്‍ച്ചയായും ഉയരങ്ങളില്‍ എത്തും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നാണ് ചിത്രത്തോടൊപ്പം മഡോണ കുറിച്ചത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ആരാധകര്‍.
യൂ റ്റു ബ്രൂട്ടസ്’ എന്ന സിനിമയില്‍ ഗായിക ആയാണ് മഡോണ സെബാസ്റ്റ്യന്‍ സിനിമാ രംഗത്തെത്തുന്നത്. സിനിമയിലെത്തി 5 വര്‍ഷങ്ങള്‍ക്കകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായി താരം.കഴിഞ്ഞ വര്‍ഷം കന്നഡയിലും മഡോണ അരങ്ങേറി. ‘കൊട്ടിഗൊബ്ബ 3’ ആണ് കന്നഡയില്‍ മഡോണ അഭിനയിച്ച ചിത്രം.