25.5 C
Kottayam
Friday, June 5, 2026

വാട്‌സ് ആപ്പിനു പകരം കേന്ദ്രസര്‍ക്കാറിന്റെ ‘സന്ദേശ്’ ആപ്പ്

Must read

ഡല്‍ഹി:വാട്സാപ്പ്, മെസ്സെഞ്ചര്‍ തുടങ്ങിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്താന്‍ പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കി. ‘സന്ദേശ്’ എന്ന പേരില്‍ നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ ആണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം (GIMS) പരിഷ്‌ക്കരിച്ചതാണ് ആപ്പ്. സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരുപോലെ ഉപയോഗിക്കാനാകും.

വാട്സാപ്പിനെ പോലെ തന്നെ സന്ദേശും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടുകൂടിയ മെസേജിങ് ആപ്പ് ആണ്. സന്ദേശങ്ങള്‍ അയക്കാനും, ചിത്രങ്ങള്‍, വീഡിയോകള്‍, എന്നിവ അയക്കാനും ഇത് ഉപയോഗിക്കാം. ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിലുണ്ട്. അതേസമയം സംവാദ് (SAMVAD) എന്ന പേരില്‍ മറ്റൊരു ആപ്ലിക്കേഷന്‍ അണിയറിലാണെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്റെ ജിംസില്‍ (GIMS) നിന്ന് സന്ദേശിന്റെ എ.പി.കെ. (APK) ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് വേണം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍. ആന്‍ഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവര്‍ത്തിക്കുക. ഐഓഎസ് ഉപഭോക്താക്കള്‍ക്ക് ആപ്പ്സ്റ്റോറില്‍ നിന്ന് സന്ദേശ് ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ നമ്പറോ ഇമെയില്‍ ഐഡിയോ നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാം. സര്‍ക്കാര്‍ ഐ.ഡികള്‍ക്ക് മാത്രമേ ഇമെയില്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ പറ്റൂ. ജിമെയില്‍ ഉള്‍പ്പടെയുള്ള ഇമെയില്‍ സേവനങ്ങളുടെ ഐ.ഡി. സന്ദേശ് സ്വീകരിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week