KeralaNews

‘ഒരാള്‍തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല, തരുന്നത് ചാനൽ വാർത്തകളുടെ അടിയിൽ ഇടുക’ : പി.എസ്.സി നിയമന വിവാദങ്ങളെ ചെറുക്കാന്‍ പുതിയ ഐഡിയ നൽകി എം.വി. ജയരാജന്‍

കണ്ണൂര്‍:പി.എസ്.സി റാങ്ക് ഹോള്‍ഡര്‍ അനുവിന്റെ മരണത്തില്‍ ന്യായീകരണം നല്‍കാന്‍ സംഘടിക്കണമെന്ന് അണികള്‍ക്ക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നിര്‍ദ്ദേശം.സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സംഘടിതമായി കമന്റ് ഇടണമെന്നാണ് ജയരാജന്‍ പാര്‍ട്ടി അണികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ എന്ത് കമന്റ് ഇടണമെന്ന് പാര്‍ട്ടി നേതൃത്വം തന്നെ അറിയിക്കുമെന്നും ജില്ലാ സെക്രട്ടറി പറയുന്ന ഓഡിയോ സന്ദേശമാണ് ലീക്കായത്. പാര്‍ട്ടി ഗ്രൂപ്പുകളില്‍ ആണ് ജില്ലാ സെക്രട്ടറി ഓഡിയോ സന്ദേശമയച്ചത്.പി.എസ്.സി നിയമനം ലഭിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ സൈബറിടങ്ങളില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു.

ഈ പ്രതിഷേധങ്ങള്‍ ചെറുക്കാന്‍ സോഷ്യല്‍മീഡിയയില്‍ പാര്‍ട്ടി നല്‍കുന്ന കമന്റുകള്‍ ഇടണമെന്നാണ് ജയരാജന്റെ നിര്‍ദ്ദേശം. ഒരു ലോക്കലില്‍ ചുരുങ്ങിയത് മുന്നൂറോ നാനൂറോ പ്രതികരണങ്ങള്‍ വരുത്തണമെന്നും ഒരാള്‍ തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ലെന്നും ജയരാജന്‍ പറയുന്നു. എതിരാളികള്‍ നല്ലതുപോലെ ആസൂത്രിതമായ കമന്റുകള്‍ രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ നമ്മളും ആസൂത്രിതമായ ഒരു പ്ലാന്‍ ഉണ്ടാക്കണം.

എന്തെല്ലാമാണ് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തേണ്ടത് എന്നുള്ളത് ചെറിയ ക്യാപ്‌സൂള്‍ ടൈപ്പ് ആയി അയച്ചുതരും. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ള സഖാക്കള്‍ക്ക് ഈ നിര്‍ദ്ദേശം പോകണമെന്നും ജയരാജന്‍ പറയുന്നു. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ മറ്റൊരു വിശദീകരണവുമായി ജയരാജന്‍ രംഗത്തെത്തി.

കോണ്‍ഗ്രസിന്റെ വ്യാജ പ്രചാരണം തുറന്ന് കാണിക്കാനാണ് പറഞ്ഞതെന്നാണ് എം.വി.ജയരാജന്റെ വിശദീകരണം.വസ്തുതകള്‍ നിരത്തി മറുപടികള്‍ നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ജയരാജന്‍ ന്യായീകരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker